കാഴ്ചപ്പാടും ദൗത്യവും
🌿 കാഴ്ചപ്പാടും ദൗത്യവും
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്
📌 കാഴ്ചപ്പാട്
ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ ഭാഗമാണ് ഈ സ്ഥാപനം, പ്രാദേശിക സാമ്പത്തികവികസനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ദുര്‍ബല ജന വിഭാഗങ്ങളുടെ ഉന്നമനം, പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടേയും, സ്ത്രീകളുടേയും, കുട്ടികളുടേയും ക്ഷേമം എന്നിവ ലക്ഷ്യമാക്കിയുളള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന പ്രധാന സ്ഥാപനമാണിത്.
കൂടാതെ കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ച് സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തുവരുന്നു.
🎯 ദീർഘദൂര കാഴ്ചപ്പാടുകളും ലക്ഷ്യങ്ങളും
ഈ സ്ഥാപനത്തിന്റെ ദീര്‍ഘദൂര കാഴ്ചപ്പാടുകള്‍, ലക്ഷ്യങ്ങള്‍ എന്നിവ താഴെ പറയുന്നവയാണ്.
01. ഗ്രാമീണ സമ്പദ്ഘടനയുടെ വളര്‍ച്ചയും, വികസനവും
02. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും പ്രാദേശിക സാമ്പത്തിക വികസനവും
03. എല്ലാ ദാരിദ്ര്യ ജനവിഭാഗങ്ങള്‍ക്കും തൊഴിലവസരങ്ങള്‍
04. എല്ലാ ദാരിദ്ര്യ ജനവിഭാഗങ്ങള്‍ക്കും താമസ യോഗ്യമായ വീട്
05. എല്ലാവർക്കും ആരോഗ്യ സുരക്ഷ, ശുചിത്വം, കുടിവെള്ളം
06. സമഗ്ര കാര്‍ഷിക വികസനം, നീര്‍ത്തട സംരക്ഷണം, ക്ഷീര വികസനം, മൃഗ സംരക്ഷണം
07. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം
08. ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക
09. പട്ടികജാതി - പട്ടിക വര്‍ഗ്ഗക്കാർ, ദുര്‍ബല ജനവിഭാഗങ്ങള്‍, ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്നവര്‍, അഗതികള്‍, വൃദ്ധജനങ്ങള്‍ എന്നിവരുടെ സാമൂഹ്യ സുരക്ഷ
⚖️ ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലകൾ
പഞ്ചായത്ത് രാജ് നിയമത്തിന്റെ 4-ാം പട്ടിക പ്രകാരം ബ്ലോക്ക് പഞ്ചായത്തിന് നൽകിയിട്ടുള്ള ചുമതലകള്‍ താഴെപ്പറയുന്നവയാണ്. ഇവയെ അടിസ്ഥാനമാക്കിയുള്ള വിവിധ പദ്ധതികളുടെ നിര്‍വ്വഹണവും ലക്ഷ്യങ്ങളിൽ പെടുന്നു.
🏛️ സ്ഥാപനത്തിന്റെ ഘടനയും പ്രധാന ചുമതലകളും
14
ഭരണ സമിതി അംഗങ്ങൾ
3
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ
4
പ്രധാന സ്റ്റാൻഡിംഗ് കമ്മിറ്റികൾ
പഞ്ചായത്ത് രാജ് നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണ സമിതിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നടത്തുന്നത്. 14 അംഗങ്ങളും 3 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും അടങ്ങുന്നതാണ് ഭരണ സമിതി.
📋 സ്റ്റാൻഡിംഗ് കമ്മിറ്റികൾ
💰 ധനകാര്യം
📈 വികസന കാര്യം
🏥 ആരോഗ്യവും വിദ്യാഭ്യാസവും
🤝 ക്ഷേമകാര്യം
ജനറൽ കമ്മറ്റിയും വിവിധ സ്റ്റാന്‍ഡിംഗ് കമ്മറ്റികളും യോഗം ചേര്‍ന്നാണ് ഈ സ്ഥാപനത്തിന്റെ ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നത്. വിവിധ പദ്ധതികളുടെ ആസൂത്രണം, പദ്ധതിരൂപീകരണം, നിര്‍വ്വഹണം, വിലയിരുത്തൽ എന്നിവ സ്വാഭാവികമായും ഭരണ ചുമതലകളിൽ പെടുന്നു.
📊 ഭരണപരമായ പ്രധാന ചുമതലകൾ
ഇവ കൂടാതെ വിവിധ കേന്ദ്ര - സംസ്ഥാനാവിഷ്കൃത പദ്ധതികളും മാര്‍ഗ്ഗ രേഖകൾ അനുസരിച്ച് നിര്‍വ്വഹണം നടത്തുന്നു. വിവിധ പദ്ധതികളുടെ ആസൂത്രണം, പദ്ധതിരൂപീകരണം, നിര്‍വ്വഹണം, വിലയിരുത്തൽ എന്നിവ സ്ഥാപനത്തിന്റെ പ്രധാന ഭരണ ചുമതലകളിൽ ഉൾപ്പെടുന്നു.
👨💼 ഉദ്യോഗസ്ഥ സംവിധാനം
ഈ ഭരണ സംവിധാനത്തിന്റെ മുഖ്യ ഘടകമാണ് ഉദ്യോഗസ്ഥ സംവിധാനം.
സ്ഥാപനത്തിന്റെ മുഖ്യ ഉദ്യോഗസ്ഥൻ
സെക്രട്ടറി
ജനപങ്കാളിത്തം • സുതാര്യ ഭരണം • സാമൂഹ്യ നീതി • സമഗ്ര വികസനം