ഓപ്പറേഷൻ തൂഫാൻ
ലഹരിമാഫിയകള്ക്കെ തിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, പൊതുജന പങ്കാളിത്തത്തോടെ വലിയൊരു ജനകീയ പ്രതിരോധം തീര്ക്കു ക എന്നിവയാണ് ഈ പദ്ധതിയിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്. സിന്തറ്റിക് ഡ്രഗ്സിന്റെക അതിവേഗ വ്യാപനത്തെ പ്രതിരോധിക്കാന്‍ ഡിജിറ്റല്‍ യുഗത്തിന് അനുയോജ്യമായ രീതിയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ലഹരി മാഫിയകള്ക്ക് നിയമത്തിന്റെ കര്ക്കിശമായ മുന്നറിയിപ്പ് നല്കുിന്നതിനോടൊപ്പം, സാധാരണക്കാര്ക്ക് പൂര്ണ്ണെ സുരക്ഷിതത്വബോധം ഉറപ്പാക്കാനും ഈ ദൗത്യം ലക്ഷ്യമിടുന്നു.
അന്തര്‍ സംസ്ഥാനലഹരി മാഫിയയെ തകര്ക്കു ന്നതിനായി മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുമായി ആലോചിച്ചു സംയുക്ത പദ്ധതികള്‍ ആസൂത്രണം ചെയ്യും. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അജ്ഞാതമായി കൈമാറാന്‍ ആപ്പുകളും വാട്സാപ്പ് ചാറ്റ്ബോട്ടുകളും അടങ്ങുന്ന വിപുലമായ ഡിജിറ്റല്‍ സര്വൈസലന്സ്പ സംവിധാനം സജ്ജമാക്കും. രഹസ്യ വിവരം നല്കുുന്നവരുടെ സംരക്ഷണം പോലീസ് ഉറപ്പുവരുത്തും.