പൗരാവകാശരേഖ
പൗരാവകാശ രേഖ
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്
Citizen Charter | 2019-ൽ പുതുക്കിയത്
പൗരാവകാശ രേഖ – ആമുഖം
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന വിവിധ സേവനങ്ങൾ, അവ ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങൾ, ആവശ്യമായ രേഖകൾ, സേവനങ്ങൾ ലഭ്യമാക്കുന്ന സമയപരിധി തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണ് പൗരാവകാശ രേഖ.
ഭരണ സുതാര്യതയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്നതിനും പൗരന്മാർക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം നൽകുന്നതിനും ഈ രേഖ സഹായിക്കുന്നു.
ശ്രദ്ധിക്കുക
ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നത് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ 2019-ൽ പുതുക്കിയ പൗരാവകാശ രേഖയാണ്. സേവനങ്ങൾ, മാനദണ്ഡങ്ങൾ, ആനുകൂല്യങ്ങൾ എന്നിവയിൽ പിന്നീട് വന്നിട്ടുള്ള മാറ്റങ്ങൾക്ക് നിലവിലെ സർക്കാർ ഉത്തരവുകളും മാർഗനിർദേശങ്ങളും ബാധകമായിരിക്കും.