സ്ഥാപന ഘടന
സ്ഥാപനത്തിന്റെ ഘടനയും പ്രധാന ചുമതലകളും
📜 സ്ഥാപനത്തിന്റെ ഭരണഘടന
പഞ്ചായത്ത് രാജ് നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണസമിതിയാണ് ഈ സ്ഥാപനത്തിന്റെ ഭരണം നടത്തുന്നത്. 14 അംഗങ്ങളും 3 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും അടങ്ങുന്നതാണ് ഭരണസമിതി.
ഭരണസമിതിയിലെ അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ചെയർമാൻമാരും അംഗങ്ങളും ഉൾക്കൊള്ളുന്ന ധനകാര്യം, വികസനകാര്യം, ആരോഗ്യവും വിദ്യാഭ്യാസവും, ക്ഷേമകാര്യം എന്നീ സ്റ്റാൻഡിംഗ് കമ്മിറ്റികളും സ്റ്റിയറിംഗ് കമ്മിറ്റിയും ഭരണസൗകര്യത്തിനായി രൂപീകരിച്ചിട്ടുണ്ട്.
ജനറൽ കമ്മിറ്റിയും വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളും യോഗം ചേർന്നാണ് സ്ഥാപനത്തിന്റെ ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നത്.
വിവിധ പദ്ധതികളുടെ ആസൂത്രണം, പദ്ധതിരൂപീകരണം, നിർവഹണം, വിലയിരുത്തൽ എന്നിവ ഭരണചുമതലകളിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ വിവിധ കേന്ദ്ര-സംസ്ഥാനാവിഷ്കൃത പദ്ധതികളും ബന്ധപ്പെട്ട മാർഗരേഖകൾ അനുസരിച്ച് നടപ്പിലാക്കുന്നു.
ഈ ഭരണസംവിധാനത്തിന്റെ മുഖ്യ ഘടകമാണ് ഉദ്യോഗസ്ഥ സംവിധാനം. സെക്രട്ടറിയാണ് സ്ഥാപനത്തിന്റെ മുഖ്യ ഉദ്യോഗസ്ഥൻ.
👥 ഭരണസമിതി
ജനപ്രതിനിധികളും ഭരണനേതൃത്വവും
പ്രസിഡന്റ്
പഞ്ചായത്തിന്റെ മുഖ്യ ഭരണാധികാരിയാണ് പ്രസിഡന്റ്. വികസന പ്രവർത്തനങ്ങൾക്കും ഭരണനടപടികൾക്കും നേതൃത്വം നൽകുന്നു.
വൈസ് പ്രസിഡന്റ്
പ്രസിഡന്റിനെ സഹായിക്കുകയും പ്രസിഡന്റിന്റെ അഭാവത്തിൽ ഭരണചുമതലകൾ നിർവഹിക്കുകയും ചെയ്യുന്നു.
🏛️ സ്റ്റാൻഡിംഗ് കമ്മിറ്റികൾ
പ്രധാനപ്പെട്ട നാല് സ്ഥിരം സമിതികൾ
💰 1. ധനകാര്യ സമിതി
ബജറ്റ്, വരവ്-ചെലവ്, ധനകാര്യ നിയന്ത്രണം എന്നിവ കൈകാര്യം ചെയ്യുന്നു.
🌱 2. വികസന സമിതി
വികസന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു.
🤝 3. ക്ഷേമകാര്യ സമിതി
സാമൂഹ്യ സുരക്ഷാ പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നു.
🩺 4. ആരോഗ്യ-വിദ്യാഭ്യാസ സമിതി
ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിർവഹിക്കുന്നു.
ബ്ലോക്ക് ഡെവലപ്മെന്റ് / ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥരും സേവനങ്ങളും
വിവിധ തസ്തികകളും പ്രധാന ചുമതലകളും
താഴെപ്പറയുന്ന ഉദ്യോഗസ്ഥരാണ് ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഭരണപരവും വികസനപരവുമായ ചുമതലകൾ നിർവഹിക്കുന്നത്.
👨💼 ബിഡിഒ / സെക്രട്ടറി
ഓഫീസ് മേധാവി. ബ്ലോക്കിലെ പ്രവർത്തനങ്ങൾക്ക് പൊതുവായ മേൽനോട്ടവും നേതൃത്വവും നൽകുന്നു.
👥 ജോയിന്റ് ബിഡിഒ
തൊഴിലുറപ്പ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നു.
📂 ഹെഡ് ക്ലാർക്ക്
ക്ലാർക്കുമാരുടെ ഓഫീസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും പണമിടപാടുകൾ നടത്തുന്നതിനും ബിഡിഒയെ സഹായിക്കുന്നു.
📊 EO (P&M)
ബ്ലോക്ക് തല പദ്ധതികളുടെ മേൽനോട്ടം വഹിക്കുന്നു. ഗ്രാമവികസന പ്രവർത്തനങ്ങളുടെ ബ്ലോക്കുതല പദ്ധതി തയ്യാറാക്കുന്നതിനും സമയബന്ധിത റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനും ബിഡിഒയെ സഹായിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് മിനിറ്റ്സും സ്ഥിതിവിവരക്കണക്കുകളും തയ്യാറാക്കുന്നു.
🗂️ GEO
പ്ലാൻ കോ-ഓർഡിനേറ്റർ എന്ന നിലയിൽ പ്രവർത്തിക്കുന്നു. ദേശീയ സമ്പാദ്യ പദ്ധതി, കേരളോത്സവം, പൈക്ക, ഗ്രാമവികസന വാരാഘോഷം, സാക്ഷരതാ പ്രവർത്തനം എന്നിവയിലും മറ്റ് പൊതുവായ കാര്യങ്ങളിലും ബിഡിഒയെ സഹായിക്കുന്നു.
🤝 EO (WW)
എസ്.ജി.എസ്.വൈ., വനിതാ വികസന പരിപാടികൾ, MGNREGS കൺവെർജൻസ് പ്രവർത്തനങ്ങൾ എന്നിവയുടെ മേൽനോട്ടം വഹിക്കുന്നു.
🏠 EO (H)
ഭവനനിർമ്മാണം, സമ്പൂർണ്ണ ശുചിത്വ യജ്ഞം എന്നിവ നടപ്പാക്കുന്നതിൽ ബിഡിഒയെ സഹായിക്കുന്നു.
🌿 വി.ഇ.ഒ. മാർ
പി.എം.എ.വൈ., പഞ്ചായത്തിലെ പദ്ധതി നിർവഹണം, എം.ജി.എൻ.ആർ.ഇ.ജി.എസ്. പ്രവൃത്തികളുടെ 100% പരിശോധന, ലൈഫ് പദ്ധതി മേൽനോട്ടം എന്നിവ നിർവഹിക്കുന്നു.
💰 ഹെഡ് അക്കൗണ്ടന്റ്
ക്ലാർക്കുമാരുടെ ഓഫീസ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും പണമിടപാടുകൾ നടത്തുന്നതിനും ബിഡിഒയെ സഹായിക്കുന്നു.
📁 ക്ലാർക്കുമാർ
വിവിധ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതും ജീവനക്കാരുടെ കാര്യങ്ങളിലെയും ഫയൽ പ്രവർത്തനങ്ങൾ നടത്തുന്നു.
⌨️ ടൈപ്പിസ്റ്റ്
വിവിധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതും ജീവനക്കാരുടെ കാര്യങ്ങളിലെയും ഫയൽ പ്രവർത്തനങ്ങളുടെ ഫെയർ കോപ്പി തയ്യാറാക്കുന്നതിനും ഡെസ്പാച്ച്, ഡിസ്ട്രിബ്യൂഷൻ എന്നിവ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നു.
🏢 ഓഫീസ് അറ്റൻഡന്റുമാർ
ബ്ലോക്കിലെ ദൈനംദിന കാര്യങ്ങളിൽ സഹായിക്കുകയും ഓഫീസ് തുറക്കുകയും പൂട്ടുകയും ചെയ്യുന്നു.
🧹 പാർട്ട് ടൈം സ്വീപ്പർ
ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു.
👷 MGNREGS Accredited Engineer
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഫീൽഡ് തല പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുന്നു.
💻 MGNREGS DEO
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ഡാറ്റാ എൻട്രി ജോലികൾ നിർവഹിക്കുന്നു.
💻 പ്രോജക്ട് അസിസ്റ്റന്റ്
eGSPI മുഖേനയുള്ള പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗം, പതിനാറാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗം, തീമാറ്റിക് പ്രോജക്ട് ഡാറ്റാ എൻട്രി എന്നിവ നിർവഹിക്കുന്നു.
പ്രവൃത്തികളുടെ വിവിധ ഘട്ടങ്ങളിലുള്ള ജിയോടാഗിംഗ്, GPDP പോർട്ടൽ ഷെഡ്യൂളിംഗ്, ഇ-ഗ്രാംസ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കി പേയ്മെന്റ് നടപടികൾ പൂർത്തിയാക്കൽ എന്നിവ കൈകാര്യം ചെയ്യുന്നു.
ഹെൽത്ത് ഗ്രാന്റ് PFMS വിനിയോഗം, പഞ്ചായത്ത് ഡെവലപ്മെന്റ് ഇൻഡക്സ് (PDI), ഗുണഭോക്തൃ അക്കൗണ്ട് മാപ്പിംഗ്, ഗ്രാമസഭ മുന്നൊരുക്ക പ്രവർത്തനങ്ങൾ എന്നിവയിൽ ആവശ്യമായ സാങ്കേതികവും ഭരണപരവുമായ സഹായം നൽകുന്നു.
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്