ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
പഞ്ചായത്ത് രാജ് നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണ സമിതിയാണ് ഈ സ്ഥാപനത്തിന്‍റെ ഭരണം നടത്തുന്നത്. 14 അംഗങ്ങളും 3 ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരും അടങ്ങുന്നതാണ് ഭരണ സമിതി. ഭരണ സമിതിയിലെ അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ചെയര്‍മാന്‍മാരും അംഗങ്ങളും ഉള്‍ക്കൊള്ളുന്ന ധനകാര്യം, വികസന കാര്യം, ആരോഗ്യവും വിദ്യാഭ്യാസവും, ക്ഷേമകാര്യം എന്നീ സ്റ്റാന്‍ഡിംഗ് കമ്മറ്റികളും സ്റ്റിയറിംഗ് കമ്മിറ്റിയും ഭരണ സൗകര്യത്തിനായി രൂപീകരിച്ചിട്ടുണ്ട്. ജനറൽ കമ്മറ്റിയും വിവിധ സ്റ്റാന്‍ഡിംഗ് കമ്മറ്റികളും യോഗം ചേര്‍ന്നാണ് ഈ സ്ഥാപനത്തിന്‍റെ ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നത്. വിവിധ പദ്ധതികളുടെ ആസൂത്രണം, പദ്ധതിരൂപീകരണം, നിര്‍വ്വഹണം, വിലയിരുത്തൽ എന്നിവ സ്വാഭാവികമായും ഭരണ ചുമതലകളിൽ പെടുന്നു. ഇവ കൂടാതെ വിവിധ കേന്ദ്ര - സംസ്ഥാനാവിഷ്കൃത പദ്ധതികളും മാര്‍ഗ്ഗ രേഖകൾ അനുസരിച്ച് നിര്‍വ്വഹണം നടത്തുന്നു. ഈ ഭരണ സംവ്വിധാനത്തിന്‍റെ മുഖ്യ ഘടകമാണ് ഉദ്യോഗസ്ഥ സംവ്വിധാനം. സെക്രട്ടറിയാണ് സ്ഥാപനത്തിന്‍റെ മുഖ്യ ഉദ്യോഗസ്ഥന്‍.