കാഴ്ചപ്പാടും ദൌത്യവും

🏠 പൂമുഖം ⟫  സ്ഥാപനവിവരം ⟫  കാഴ്ചപ്പാടും ദൌത്യവും
📌 കാഴ്ചപ്പാട്

ത്രിതല പഞ്ചായത്ത് സംവിധാനത്തിന്‍റെ ഭാഗമാണ് ഈ സ്ഥാപനംപ്രാദേശിക സാമ്പത്തികവികസനംദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ദുര്‍ബല ജന വിഭാഗങ്ങളുടെ ഉന്നമനംപട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടേയുംസ്ത്രീകളുടേയുംകുട്ടികളുടേയും ക്ഷേമം  എന്നിവ ലക്ഷ്യമാക്കിയുളള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്ന പ്രധാന സ്ഥാപനമാണിത്.  കൂടാതെ കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ ഉപയോഗിച്ച് സമഗ്ര വികസനത്തിനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്തുവരുന്നു. 

📌 ഈ സ്ഥാപനത്തിന്‍റെ ദീര്‍ഘദൂര കാഴ്ചപ്പാടുകള്‍ലക്ഷ്യങ്ങള്‍ എന്നിവ താഴെ പറയുന്നവയാണ്
  •  ഗ്രാമീണ സമ്പദ്ഘടനയുടെ വളര്‍ച്ചയുംവികസനവും 

  • ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും പ്രാദേശിക സാമ്പത്തിക വികസനവും 

  • എല്ലാ ദാരിദ്ര്യ ജനവിഭാഗങ്ങള്‍ക്കും തൊഴിലവസരങ്ങള്‍

  • എല്ലാ ദാരിദ്ര്യ ജനവിഭാഗങ്ങള്‍ക്കും താമസ യോഗ്യമായ വീട്

  • എല്ലാവർക്കും ആരോഗ്യ സുരക്ഷശുചിത്വംകുടിവെള്ളം 

  • സമഗ്ര കാര്‍ഷിക വികസനംനീര്‍ത്തട സംരക്ഷണംക്ഷീര വികസനംമൃഗ സംരക്ഷണം

  • സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം

  • ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക

  • പട്ടികജാതി - പട്ടിക വര്‍ഗ്ഗക്കാർദുര്‍ബല ജനവിഭാഗങ്ങള്‍ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്നവര്‍അഗതികള്‍വൃദ്ധജനങ്ങള്‍ എന്നിവരുടെ സാമൂഹ്യ സുരക്ഷ

 

പഞ്ചായത്ത് രാജ് നിയമത്തിന്‍റെ 4-ാം പട്ടിക പ്രകാരം ബ്ലോക്ക് പഞ്ചായത്തിന് നൽകിയിട്ടുള്ള ചുമതലകള്‍ താഴെപ്പറയുന്നവയാണ്.  ഇവയെ അടിസ്ഥാനമാക്കിയുള്ള വിവിധ പദ്ധതികളുടെ നിര്‍വ്വഹണവും ലക്ഷ്യങ്ങളിൽ പെടുന്നു.

ഈ സ്ഥാപനത്തിന്‍റെ ഘടനയും പ്രധാന ചുമതലകളും

പഞ്ചായത്ത് രാജ് നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണ സമിതിയാണ് ഈ സ്ഥാപനത്തിന്‍റെ ഭരണം നടത്തുന്നത്. 14 അംഗങ്ങളും 3 ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരും അടങ്ങുന്നതാണ് ഭരണ സമിതി.  ഭരണ സമിതിയിലെ അംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ചെയര്‍മാന്‍മാരും അംഗങ്ങളും ഉള്‍ക്കൊള്ളുന്ന ധനകാര്യംവികസന കാര്യംആരോഗ്യവും വിദ്യാഭ്യാസവുംക്ഷേമകാര്യം എന്നീ സ്റ്റാന്‍ഡിംഗ് കമ്മറ്റികളും സ്റ്റിയറിംഗ് കമ്മിറ്റിയും ഭരണ സൗകര്യത്തിനായി രൂപീകരിച്ചിട്ടുണ്ട്.  ജനറൽ കമ്മറ്റിയും വിവിധ സ്റ്റാന്‍ഡിംഗ് കമ്മറ്റികളും യോഗം ചേര്‍ന്നാണ് ഈ സ്ഥാപനത്തിന്‍റെ ഭരണപരമായ തീരുമാനങ്ങൾ എടുക്കുന്നത്.  വിവിധ പദ്ധതികളുടെ ആസൂത്രണംപദ്ധതിരൂപീകരണംനിര്‍വ്വഹണംവിലയിരുത്തൽ എന്നിവ സ്വാഭാവികമായും ഭരണ ചുമതലകളിൽ പെടുന്നു. ഇവ കൂടാതെ വിവിധ കേന്ദ്ര - സംസ്ഥാനാവിഷ്കൃത പദ്ധതികളും മാര്‍ഗ്ഗ രേഖകൾ അനുസരിച്ച് നിര്‍വ്വഹണം നടത്തുന്നു.  ഈ ഭരണ സംവ്വിധാനത്തിന്‍റെ മുഖ്യ ഘടകമാണ് ഉദ്യോഗസ്ഥ സംവ്വിധാനം.  സെക്രട്ടറിയാണ് സ്ഥാപനത്തിന്‍റെ മുഖ്യ ഉദ്യോഗസ്ഥൻ.