ഭൂമിശാസ്ത്രം

🏠 പൂമുഖം » സ്ഥാപനവിവരം » ഭൂമിശാസ്ത്ര വിവരങ്ങള്‍ » ഭൂമിശാസ്ത്രം

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്

എറണാകുളം ജില്ലയിലെ തീരദേശ ബ്ലോക്ക് പഞ്ചായത്ത്

ഭൂപ്രകൃതിയും പാരിസ്ഥിതിക സവിശേഷതകളും

എറണാകുളം ജില്ലയുടെ തെക്ക് പടിഞ്ഞാറ് അറബിക്കടലിന്റെ റാണിയായ കൊച്ചിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്. ഈ ബ്ലോക്കിൽ ചെല്ലാനംകുമ്പളങ്ങികുമ്പളം എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെടുന്നു. 15.5 കിമീറ്റർ കടൽത്തീരമുള്ള ബ്ലോക്ക് പ്രദേശം കായലുകളും തോടുകളും ചാലുകളും കൊണ്ട് സമൃദ്ധമാണ്.

വടക്ക് കൊച്ചി കോർപ്പറേഷനും കിഴക്ക് ചേപ്പനം കായലും പടിഞ്ഞാറ് അറബിക്കടലും തെക്ക് കുമ്പളങ്ങി എഴുപുന്ന കായലും പട്ടണക്കാട് ബ്ലോക്ക് പ്രദേശവും അതിരുകളായി വരുന്നു.

മൂന്നു പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന 1600 ഹെക്ടറിൽ അധികം വരുന്ന പൊക്കാളി കൃഷിയിടങ്ങൾ ജൈവ കൃഷിക്ക് സംമ്പുഷ്ടമായ ഭൂസ്വത്താണ്. നീർ വാഴ്ച്ചയുള്ള പശിമരാശി മണ്ണാണ് പടിഞ്ഞാറ് തീരപ്രദേശം മുഴുവൻ. ഇവ സമുദ്ര നിക്ഷേപമാണ്.

പാടശേഖരങ്ങളുംജലാശയവും കൊണ്ട് സമൃദ്ധമായ ഈ പ്രദേശത്ത് നെല്ലും തെങ്ങുമാണ് പ്രധാന കൃഷി. ജലാശയങ്ങളിൽ ധാരാളം മത്സ്യ കൃഷി  പ്രധാനമായും ചെമ്മീൻ വളർത്തൽ ഈ മേഖലയുടെ പ്രത്യേകതയാണ്. ധാരാളം ചീന വലകളും ഈ പ്രദേശത്തുണ്ട്.

കായലുകളാൽ സമൃദ്ധമായ കുമ്പളങ്ങി മാതൃക ടൂറിസം ഗ്രാമമായി അന്താരാഷ്ട്ര നിലവാരത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. കുമ്പളങ്ങിയുടെ ഭൂപ്രകൃതിയും മറ്റ് പാരിസ്ഥിതിക പരിഗണനകൾ മൂലവും ഈ പഞ്ചായത്തിനെ റെസ്പോൺസിബിൾ ടൂറിസം പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചാത്തമ്മ  ചേപ്പനംപനങ്ങാട്കുമ്പളം എന്നീ ദ്വീപുകൾ ഉൾക്കൊള്ളുന്ന കുമ്പളം ഗ്രാമപഞ്ചായത്തിലൂടെയാണ് NH47 ബൈപാസ് കടന്നു പോകുന്നത്. എറണാകുളം  ആലപ്പുഴ റെയിൽവേ ലൈനും കുമ്പളം ഗ്രാമ പഞ്ചായത്തിലൂടെ കടന്നു പോകുന്നു.

മൂന്നു ഗ്രാമ പഞ്ചായത്തുകളും വ്യത്യസ്തമായ ഭൂപ്രദേശമാണെങ്കിലും കായലുകളാൽ സമ്പന്നമാണ്. മത്സ്യ തൊഴിലാളികൾ ഏറെയുള്ള ഈ പ്രദേശത്ത് മുൻ കാലങ്ങളിൽ ധാരാളം മത്സ്യം ലഭിക്കുമായിരുന്നു. എന്നാൽ സമീപ പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ ശാലകളിൽ നിന്നും പുറം തള്ളുന്ന വിഷാംശങ്ങളും മറ്റു മാലിന്യങ്ങളും നമ്മുടെ ജലാശയങ്ങളെ നിർജ്ജീവമാക്കുകയും തന്മൂലം മത്സ്യവും കക്കയും ഉൾപ്പെടെയുള്ള ജലസമ്പത്തുകൾ നശിച്ചു കൊണ്ടിരിക്കുകയുമാണ്. 

ധാരാളം ജലാശയങ്ങളുള്ള പ്രദേശമാണെങ്കിലും കുടിവെള്ള ലഭ്യത കുറവാണ്. ഈ പ്രദേശത്തെ ഏറ്റവും വലിയ വെല്ലുവിളി. 

സാമൂഹിക  സാമ്പത്തിക സാംസ്കാരിക സ്ഥിതി

പ്രാചീന കാലത്ത് പെരുമ്പടപ്പ് തിരുസ്വരൂപം എന്ന നാട്ടു രാജ്യത്തിൻ കീഴിലായിരുന്നു ഈ പ്രദേശം. വളരെ പണ്ടു കാലം മുതലേ ചൈനഈജിപ്ത്റോംപേർഷ്യ എന്നിവിടങ്ങളിൽ നിന്നും പത്തേമാരികളിലും പായ് കപ്പലുകളിലും വിദേശികളായ കച്ചവടക്കാർ ഇവിടെ എത്തിയിരുന്നു. സമ്പന്നതയുടെ വിളനിലമായിരുന്ന ഇവിടെ അന്നത്തെ പ്രധാന സമ്പത്തുകളായ നെല്ല്തേങ്ങവെളിച്ചെണ്ണകയർഉണക്കമീൻഉപ്പ് എന്നിവ ഇവിടെ സുലഭമായിരുന്നു. മലയോരങ്ങളിൽ നിന്നും മലഞ്ചരക്കുമായി എത്തുന്ന കച്ചവടക്കാർക്ക് ഇവ നൽകി പകരം മലഞ്ചരക്ക് വാങ്ങി അവ വിദേശികൾക്ക് നൽകി അവരിൽ നിന്നും സ്വർണ്ണക്കട്ടികളും മറ്റും അക്കാലത്ത് വാങ്ങിയിരുന്നു. മരത്തടികൾ കൊണ്ടു നിർമ്മിച്ച വീടുകളിലായിരുന്നു ജനങ്ങൾ താമസിച്ചിരുന്നത്. കൂടാതെ പൊക്കാളിപ്പാടങ്ങളും കുമ്മട്ടികണ്ടൽകൈതമുഞ്ഞഇല്ലിമുള എന്നിവയിൽ സമൃദ്ധമായ കുറ്റിക്കാടുകളും ചതുപ്പുകായലും ഇടത്തോടുകളും ഇടകലർന്ന പ്രദേശമായിരുന്നു. ഇവിടം 14-ാം നൂറ്റാണ്ടിലുണ്ടായ വലിയ വെള്ളപ്പൊക്കത്തിൽ ഒരു കൊച്ചു അഴി രൂപം കൊള്ളുകയും ക്രമേണ പറഞ്ഞു കൊച്ചിയായി തീരുകയും ചെയ്തു. 

ബ്രാഹ്മണർനായന്മാർഈഴവർപട്ടികജാതി  പട്ടികവർഗ്ഗക്കാർക്രിസ്ത്യാനികൾമുസ്ലിങ്ങൾ തുടങ്ങി വിവിധ മതസ്ഥർ ഇടകലർന്ന് താമസിച്ചു പോന്നു. കുമ്പളങ്ങി പ്രദേശങ്ങളിൽ ശ്രീനാരയണഗുരുദേവൻ സന്ദർശനം നടത്തുകയും ഗുരുദേവസന്ദർശനം നാടിന്റെ നവോത്ഥാനത്തിന് കാരണമായിത്തീരുകയും ചെയ്തു. പിൽക്കാലത്ത് ഭൂരിഭാഗം ബ്രാഹ്മണരുംനായന്മാരും സമീപസ്ഥ വികസിത പ്രദേശങ്ങളിലേയ്ക്ക് താമസം മാറുകയുണ്ടായി.

ഭരണപരമായ വിവരങ്ങള്‍

ജില്ലഎറണാകുളം
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്
വില്ലേജുകൾകുമ്പളങ്ങി, ചെല്ലാനം, പള്ളുരുത്തി, കുമ്പളം
വാർഡുകളുടെ എണ്ണം14
വിസ്തീർണ്ണം55.37 ചതുരശ്ര കിലോമീറ്റർ

അതിർത്തികൾ

  • കിഴക്ക്  : ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് ബ്ളോക്ക്
  • പടിഞ്ഞാറ് : അറബിക്കടൽ
  • വടക്ക് : കൊച്ചി കോർപ്പറേഷൻ
  • തെക്ക് : ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് ബ്ളോക്ക്

2011 ലെ സെൻസസ് വിവരങ്ങൾ

വിഭാഗംവിവരം
ആകെ ജനസംഖ്യ57579
പുരുഷന്മാർ28335
സ്ത്രീകൾ29244
ജനസാന്ദ്രത1532 പേർ / ച.കി.മീ.
സ്ത്രീ : പുരുഷ അനുപാതം1156
മൊത്തം സാക്ഷരത93.8%
പുരുഷ സാക്ഷരത96.6%
സ്ത്രീ സാക്ഷരത91.11%

ഉറവിടം : Census Data 2011